സണ്‍ഡേ സ്‌കൂള്‍ കലോത്സവം: കോറോം സെയ്ന്റ് മേരീസ് സ്‌കൂളിന് കിരീടം
ഇരുമനത്തൂര്‍:മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മാനന്തവാടി മേഖലാ കലോത്സവം സമാപിച്ചു. ഇരുമനത്തൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ കലോത്സവത്തിന് എം.ജെ.എസ്.എസ്.എ മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കല്‍ പതാക ഉയര്‍ത്തി. കോറോം സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ഒന്നും മാനന്തവാടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ രണ്ടും ഇരുമനത്തൂര്‍ സെയ്ന്റ് ജോണ്‍സ് സണ്‍ഡേ സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. അധ്യാപക കലോത്സവത്തില്‍ ഇരുമനത്തൂര്‍ സെന്റ് ജോണ്‍സ് സണ്‍ഡേ സ്‌കൂളാ ണ് ഒന്നാമതെത്തിയത്.
മാനന്തവാടി സെന്റ് ജോര്‍ജ് രണ്ടാംസ്ഥാനംനേടി. തൃശ്ശിലേരി, കോറോം സണ്‍ഡേ സ്‌കൂളുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സമാപനസമ്മേള നം എം.ജെ.എസ്.എസ്. ഭദ്രാസന ഡയറക്ടര്‍ അനില്‍ ജേക്കബ് കീച്ചേ രി ഉദ്ഘാടനംചെയ്തു. ഫാ. അനൂപ് ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു. വിജ യികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ജോണ്‍ബേബി, ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ എബിന്‍ പി. ഏലിയാസ്, സെക്രട്ടറി നിഖില്‍ പീറ്റര്‍, ജ്യോതിര്‍ഗമയ കോ ഡിനേറ്റര്‍ കെ.എം. ഷിനോജ്, , ഫാ. ബാബു നീറ്റുകര, ഫാ. എല്‍ദോ കൂരന്‍താഴത്തുപറമ്പില്‍, ഫാ. ജോര്‍ജ് നെടുംതള്ളി, ഫാ. വര്‍ഗീസ് താഴത്തേക്കുടി, പള്ളി ട്രസ്റ്റി ഷാജി കെ പി, സെക്രട്ടറി ജിജേഷ് അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply