April 24, 2026

താമരശ്ശേരിയിൽ 19-കാരിക്കെതിരെ അജ്ഞാതന്റെ ആക്രമണം; വിസർജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസംമുട്ടിക്കാൻ ശ്രമം

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: കാരാടിയിൽ അജ്ഞാതൻ വീട്ടിൽക്കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അമ്മ പുറകിലത്തെ വാതിൽ തുറന്ന് അടുക്കളമാലിന്യം കളയാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഈ സമയത്ത് കിടപ്പുമുറിയിൽ കമഴ്ന്ന് കിടന്ന് മൊബൈൽ നോക്കുന്നതിനിടെ അജ്ഞാതൻ എത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. പെട്ടെന്ന് തള്ളിമാറ്റി ബഹളംവെച്ചപ്പോൾ അജ്ഞാതൻ ഓടി മറഞ്ഞു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *