പടിഞ്ഞാറത്തറ-തരുവണ-നാലാം മൈൽ റോഡ് പണി ഉടൻ ആരംഭിക്കണം: മുസ്ലിം ലീഗ് കൺവെൻഷൻ
വെള്ളമുണ്ട: എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും തകർന്നു കിടക്കുന്ന പടിഞ്ഞാറത്തറ – തരുവണ – നാലാം മൈൽ റോഡിന്റെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി പണിയാരംഭിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
തരുവണ ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മോയി വാരാമ്പറ്റ സ്വാഗതം ആശംസിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്‌ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ശാഖാതലങ്ങളിലെ ശക്തീകരണത്തിന്റെ ഭാഗമായുള്ള “നിലം” ക്യാമ്പ് മണ്ഡലം പ്രസിഡന്റ് ടി. മൊയ്തു വിശദീകരിച്ചു.
യോഗത്തിൽ പടയൻ അമ്മത്, കൊടുവേരി അമ്മത്, അഹമ്മത് മാസ്റ്റർ, പി. മുഹമ്മത്, ശറഫു മാടമ്പള്ളി, അസീസ് വെള്ളമുണ്ട, മോയി കട്ടയാട്, നൗഫൽ വടകര, അനസ് ബിസ്മി, ഇസ്‌മായിൽ കെ.കെ, സലീം കേളോത്ത്, പി.കെ. അമീൻ, ഉസ്മാൻ പി.കെ, സിദ്ധീഖ് ഇ.വി, ജബ്ബാർ സി.പി, കമർ ലൈല, സലാം വെള്ളമുണ്ട, നാസർ എ.കെ, മായൻ മുതിര, ഉസ്മാൻ പള്ളിയാൽ, ജിൻഷാദ് എ.സി, ആയിശ ടീച്ചർ, ഹാജറ പുളിഞ്ഞാൽ, ഉസ്മാൻ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.




Leave a Reply