November 2, 2026

ഭരണഭാഷാ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും- ജില്ലാ കളക്ടര്‍

0
IMG-20261102-WA0234
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മലയാള ഭാഷയുടെ വളര്‍ച്ചയും വിശാലതയും ഓര്‍മിപ്പിച്ച് മലയാളദിനം-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസിലെ ഫയലുകളും ഔദ്യോഗിക ആശയ വിനിമയങ്ങളും മാതൃഭാഷയിലാകുന്നത് പൊതുജനങ്ങളെ ഭരണസംവിധാനവുമായി കൂടുതല്‍ അടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആശയങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ അതത് ഭാഷയിലൂടെ സാധിക്കുന്നത് മാതൃഭാഷയുടെ പ്രത്യേകതയാണെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവനില്‍ നടന്ന ജില്ലാതല യോഗത്തില്‍ എ.ഡി.എം കെ അജീഷ് അധ്യക്ഷനായി.

 

ഭാഷ ഓരോ ജനതയുടെ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും അടയാളമാണെന്ന് മുഖ്യപ്രഭാഷണം നടത്തി റവന്യൂ ജീവനക്കാരനും എഴുത്തുകാരനുമായ ഹാരിസ് നെന്മേനി പറഞ്ഞു. മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടംകൊണ്ട് നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയാണ് മലയാളം. അതൊരു പരിമിതിയല്ല നമ്മുടെ ഭാഷയുടെ ഹൃദയ വിശാലതയാണ്. വിദ്യാഭ്യാസത്തോടൊപ്പം മനുഷ്യന്റെ സാംസ്‌കാരികവും മാനവികവുമായ വളര്‍ച്ചയ്ക്ക് സാഹിത്യവായന ആവശ്യമാണന്നും അക്ഷരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായിട്ടും മനുഷ്യരുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഭരണഭാഷാ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഭരണഭാഷാ സേവന പുരസ്‌കാര ജേതാവ് മാനന്തവാടി താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് സിനീഷ് ജോസഫിനെ പരിപാടിയില്‍ ജില്ലാ കളക്ടര്‍ അനുമോദിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി കലക്ടര്‍മാരായ സി. ബിജു, ജയശ്രീ വാര്യര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മലയാളം അധ്യാപിക സി.വി ഉഷ, എഴുത്തുകാരന്‍ ബാലന്‍ വേങ്ങര, തദ്ദേശ സ്വയംഭരണ വകുപ്പ് എംപവര്‍മെന്റ് ഓഫീസര്‍ ആര്‍. ദീപ്തി, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, പി. സ്വാലിഹ, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് മിനി മോള്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *