November 11, 2026

കേരളോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയും സംസ്ഥാന യുവജനബോർഡും ചേർന്ന് നടത്തുന്ന 2026 കേരളോത്സവത്തിന്റെ ലോഗോ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. രണ്ടു ആഴ്ച നീണ്ടുനിൽക്കുന്ന വിവിധ ഇന മത്സരങ്ങൾ നവംബർ 23 ന് സമാപിക്കും. ചടങ്ങിൽ കൃഷി മന്ത്രി, അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ, ഉഷ വിജയൻ എം.എൽ.എ, ഐ. സി. ബാലകൃഷ്ണൻ, മുൻസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. എസ്. മൂസ്സ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. ജോർജ്, കൗൺസിലർമാരായ സി. കുഞ്ഞബ്ദുള്ള, റജില ഹരി, റസീന സിദ്ധീഖ്, പ്രദീപൻ, സജ്ന ടീച്ചർ എന്നിവർ പങ്കെടുത്തു. ലോഗോ അവാർഡ് ജേതാവ് ജിൽസ് ഫാന്റസി ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *