November 12, 2026

കമ്മന സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

0
IMG-20261112-WA0320
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇടവക പഞ്ചായത്തിലെ എംപിലാഡ്സ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച കമ്മന സ്മാർട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. ഇരുപത്തി അഞ്ച് ലക്ഷം ചിലവിലാണ് അങ്കണവാടി പണികഴിപ്പിച്ചത്. കുട്ടികൾക്ക് ഒപ്പം പാട്ട് പാടിയും അവർക്ക് കളിപ്പാട്ടങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധി എം.പി. മടങ്ങിയത്. ഉഷ വിജയൻ എം. എൽ. എ., ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മീനാക്ഷി രാമൻ, ഇടവക പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിൽസൻ തൂപ്പുംകര, വിനോദ് തോട്ടത്തിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളത്തിൽ, പഞ്ചായത്ത് അംഗം ദീപ ദേവി, സി.ഡി.പി.ഒ. അഞ്ചു കൃഷ്ണ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഉദയ ഒ.എ., അങ്കണവാടി ടീച്ചർ ജെൻസി ബിനോയ്‌, അനിത എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *