ജമാഅത്തെ ഇസ്ലാമി മാനന്തവാടി ഏരിയ സമ്മേളനം നവംബർ 15-ന് പനമരത്ത്
പനമരം: ജമാഅത്തെ ഇസ്ലാമി മാനന്തവാടി ഏരിയ സമ്മേളനം നവംബർ 15 ഞായറാഴ്ച പനമരം കൈതക്കൽ എ.കെ.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം കേരള അമീർ എം.കെ. മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.’ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിലാണ് സംസ്ഥാന വ്യാപകമായി സമ്മേളനങ്ങൾ നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് പുറമെ സുഗന്ധമുള്ള ജീവിതം കുടുംബ സെഷൻ, ഹംസഫർ ഡോക്യുമെന്റേഷൻ, പാനൽ ഡിസ്കഷൻ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇതിനോടനുബന്ധമായി ചർച്ചകൾ, കുടുംബസംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങിയ വിവിധ ജനസമ്പർക്ക പരിപാടികളും പ്രചാരണപ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ വി. മുഹമ്മദ് ശരീഫ്, പി. അബ്ദുൽ നാസർ, ഷുഹൈബ് ആർ.വി, സമീർ കെ.കെ, ഷർഫിന ജമാൽ, സത്താർ ടി.പി, ടി. ഖാലിദ്, വി. ഉസ്മാൻ എന്നിവർ പങ്കെടുത്തു.




Leave a Reply