പ്രീ-പ്രൈമറി കലോൽസവം ആഘോഷിച്ചു
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ പ്രീ-പ്രൈമറി കലോൽസവം വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷനായി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി എസ് ഗിരീഷ്കുമാർ, പ്രധാനാധ്യാപിക കെ ശബോറോസ് , എസ് എം സി ചെയർമാൻ എൻ സന്തോഷ്, അമൃത വിജയൻ, ആർ കീർത്തി, അനുപമ സജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു മുൻപ് പ്രീ-പ്രൈമറി വിദ്യാർത്ഥികൾ നടത്തിയ അസംബ്ലി ശ്രദ്ധേയമായി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.




Leave a Reply