November 19, 2026

ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പുൽപ്പള്ളി സ്വദേശി മരിച്ചു.

0
WhatsApp Image 2026-11-18 at 8.53.31 PM (1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഈങ്ങാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ പിക്കപ്പ് വാനും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുൽപ്പള്ളി സ്വദേശി മരിച്ചു. പുൽപ്പള്ളി, വീട്ടിമൂല ചില്ലിങ് പ്ലാന്റിന് സമീപം ചാത്തൻകണ്ടത്തിൽ സോനു ആണ് മരിച്ചത്.

പുൽപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന KL 73 F 6106 എന്ന നമ്പറിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയും ദോസ്ത് പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സോനുവിനും, യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോനുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *