എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കലോൽസവം 22 ന്
കൽപ്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ ഭദ്രാസന കലോൽസവം സെപ്തംബർ 22 ഞായറാഴ്ച നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർഅറിയിച്ചു.
മീനങ്ങാടി ബി.എഡ് കോളജിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കലോൽസവത്തിന് വൈ. പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് പതാക ഉയർത്തും.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകും. മേഖലാ തലത്തിൽ നിന്നും വിജയിച്ച് വരുന്ന 400ൽ പരം പ്രതിഭകൾ മൂന്ന് വേദികളിലായി മാറ്റുരക്കും.ഇവിടെ നിന്നും വിജയിക്കുന്നവർക്കാണ് കേന്ദ്ര തലത്തിൽ മൽസരിക്കാനുള്ള യോഗ്യത ലഭിക്കുക.





Leave a Reply