കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി
മീനങ്ങാടി: മീനങ്ങാടി മേപേരികുന്നില് നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവാവായ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കൊളഗപ്പാറ കറുത്തേടത്ത് വീട്ടില്‍ ധനീഷാണ് തനിക്ക് കളഞ്ഞുകിട്ടിയ മൂവായിരത്തോളം രൂപ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. മേപേരിക്കുന്ന് നിവാസിയായ ചേനാട്ടേല് വീട്ടില്‍ സ്കറിയ എന്നയാളുടേതായിരുന്നു പണം. തുടര്‍ന്ന് വിവരം അറിഞ്ഞു സ്റ്റേഷനിലെത്തിയ സ്കറിയ സ്റ്റേഷനില്‍ നിന്നും പണം സ്വീകരിച്ചു.





Leave a Reply