April 23, 2026

ഏഴാം വാര്‍ഷികാഘോഷവും സൗഹൃദസംഗമവും നടന്നു

0
20250113 111504
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:അക്ഷരദീപം സാംസ്‌കാരികസമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരദീപം മാസികയുടെ ഏഴാം വാര്‍ഷികാഘോഷവും സൗഹൃദസംഗമവും നടന്നു. സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ സമിതി സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരിയുമായ ആശാ രാജീവ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍പെഴ്‌സണ്‍ ലേഖ വയനാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടികളില്‍ സമിതി കണ്‍വീനര്‍ സിന്ധു വയനാട് സ്വാഗതവും സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.മുസ്തഫ നന്ദിയും പറഞ്ഞു.

വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട 9 എഴുത്തുകാരുടെ പുസ്തക പ്രകാശനവും പുരസ്‌കാരവിതരണവും വേദിയില്‍ നടന്നു. സബീന നമ്പ്യാര്‍കുന്ന് രചിച്ച വാചാലമാകുന്ന മൗനങ്ങള്‍ (നോവല്‍), റജീന റഹ്മാന്‍ രചിച്ച ലെവി (നോവല്‍), ആശാ രാജീവ് രചിച്ച ആകാശത്താമര (കഥകള്‍), റെജി ജോര്‍ജ്ജ് രചിച്ച പൂമ്പാറ്റയെ തേടുന്ന പെണ്‍കുട്ടി (കഥകള്‍), സിന്ധു വയനാട് രചിച്ച വിസ്മയത്തുമ്പത്തെ താരകങ്ങള്‍ (കഥകള്‍), ബീന ജോസ് രചിച്ച വര്‍ണ്ണച്ചിറകുകള്‍ (കവിതകള്‍), ലേഖ വയനാട് രചിച്ച നിഴല്‍ചിത്രങ്ങള്‍ (കഥകള്‍) മേരിക്കുട്ടി വയനാട് രചിച്ച ജാലകങ്ങള്‍ തുറക്കുമ്പോള്‍ (കഥ/കവിത സമാഹാരം), അശ്വനി കൃഷ്ണ രചിച്ച കാടിനെ പ്രണയിച്ച് പ്രണയിച്ച് (യാത്രാവിവരണം) എന്നിങ്ങനെ 9 പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്.

മികച്ച നോവല്‍, കഥകള്‍, കവിതകള്‍ എന്നിവക്കും അക്ഷരദീപം പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പുസ്തകങ്ങളുടെ രചയിതാക്കള്‍ക്കും പുര്‌സകാരങ്ങള്‍ നല്‍കി ആദരിച്ചു.

സമിതി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ റജീന റഹ്മാന്‍, ടി.കെ.മുസ്തഫ, ഇന്ദിര വയനാട്, ടി.കെ.മുസ്തഫ, സുജ ചെണ്ടയാട് മധുസൂദനന്‍ പി. തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *