മണൽവയൽ, എല്ലക്കൊല്ലി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം; കൃഷിയിടങ്ങൾ നശിപ്പിച്ച് കാട്ടാനകൾ
കേണിച്ചിറ: കേണിച്ചിറ പൂതാടി പഞ്ചായത്തിലെ മണൽവയൽ, എല്ലക്കൊല്ലി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. പാതിരി സൗത്ത് സെക്ഷനിലെ ഇരുളം, എല്ലക്കൊല്ലി എന്നിവിടങ്ങളിൽ നിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ 4 ദിവസത്തിനിടെ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ തെങ്ങ്, വാഴ, കാപ്പി, കുരുമുളക്, ഏലം അടക്കമുള്ള കൃഷികൾ തിന്നും ചവിട്ടിയും ഒടിച്ചും നശിപ്പിച്ചു. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന എല്ലക്കൊല്ലി മന്നാട്ട് പ്രഭാകരൻ, ബാബു, വലിയവീട്ടിൽ ശിവരാമൻ തുടങ്ങിയ കർഷകരുടെ തെങ്ങ്, കാപ്പി അടക്കമുള്ള കൃഷികൾ നശിപ്പിച്ചു.കഴിഞ്ഞ രാത്രി ഇരുളം ഭാഗത്ത് നിന്ന് ഇറങ്ങിയ കാട്ടാന പ്രഭാകരൻ്റെ കൃഷിയിടത്തിലെ 4വർഷം പ്രായമുള്ള 13 തെങ്ങുകളും35 വാഴകളും നശിപ്പിച്ചതിനു പുറമേ 82 കാപ്പിയുടെ കമ്പുകളുംഒടിച്ചു. പിന്നീട്, എല്ലക്കൊല്ലിശ്മശാന ഭൂമിയിലൂടെ തൂക്കുവേലികടന്നാണ് വനത്തിലേക്ക്
മടങ്ങിയത്. തൂക്കുവേലി
പരിപാലിക്കാത്തതും അടിക്കടി
കാവൽക്കാരെ മാറ്റുന്നതും
മറ്റുമാണു പ്രദേശത്ത്
തുടർച്ചയായി കാട്ടാനയിറങ്ങാൻകാരണമെന്ന് കർഷകർ പരാതിപ്പെട്ടു. കഴിഞ്ഞദിവസംരാവിലെ 6.10 ന് പാൽ അളക്കാൻപോയ ക്ഷീരകർഷക കാട്ടാനയ്ക്ക്മുന്നിൽ നിന്നുതലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.





Leave a Reply