May 28, 2026

എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി

0
Img 20250125 115842
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: എടപ്പെട്ടി ദൈവ മാതാവായ കന്യകാമറിയത്തിൻ്റെയും ഇടവക മധ്യസ്ഥനായ വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ‘ ഫാ. ജോസഫ് പിണക്കാട്ട് കൊടിയേറ്റി.
പ്രധാന തീരുനാൾ ദിവസമായ ഇന്നു വൈകുന്നേരം 5 മണിക്ക് ആഘോഷമായ വി. കുർബാന, വചന സന്ദേശം, ഫാ. തോമസ് കച്ചിറയിൽ ( മതബോധന ഡയറക്ടർ, മാനന്തവാടി രൂപത)
6.30 -ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം. ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, 12 മണിക്ക് ലദീഞ്ഞ് പ്രദക്ഷിണം, സമാപന ആശീർവാദം. ഒരു മണിക്ക് നേർച്ച ഭക്ഷണം, 2.30-ന് കൊടിയിറക്കൽ, വൈകുനേരം 7 മണിക്ക് മിഷൻ ലീഗ്, കെ.സി. വൈ. എം., മാതൃസംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലുള്ള “കലാ സന്ധ്യ’ എന്നിവയുമുണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *