വിദ്യാർത്ഥികൾക്കായി സ്പാർക്ക് കരിയർ കോൺക്ലേവ്
കൽപറ്റ: കൽപറ്റ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കികൊണ്ട് അഡ്വ. ടി സിദ്ദിഖ് എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സ്പാർക്ക് പദ്ധതിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള കരിയർ കേഡറ്റ് ക്ലാസുകൾ സംഘടിപ്പിച്ചു.
ആദ്യഘട്ടം എന്ന നിലയിൽ നടത്തപ്പെട്ട അഭിരുചി പരീക്ഷയുടെയും ,മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി നടത്തപ്പെട്ട കരിയർ ഓറിയന്റേഷൻ ക്ലാസിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്പാർക്ക് കരിയർ കേഡറ്റ് പ്രോഗ്രാം നടത്തിയത്.
മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 200 പരം വിദ്യാർത്ഥികൾ കേഡറ്റ് പ്രോഗ്രാമിന്റെ ഭാഗമായി .
ശാസ്ത്രലോകത്തെ അഭിനിവേശം വളർത്തുന്നതിനായി ല്യൂമൻ സയൻസ് കോൺക്ലേവും & യുവ സംരംഭകരേയും സാമ്പത്തിക വിദഗ്ദരെയും കണ്ടെത്തുന്നതിനുമായി ട്രാൻസെൻ്റ് കൊമേഴ്സ് കോൺക്ലേവുമാണ് സംഘടിപ്പിച്ചത്.
റോബേർട്ട് ഫ്രോസ്റ്റിൻ്റെ കവിത ഉദ്ദരിച്ച് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എന്നും കൂടെ ഉണ്ടാകുമെന്ന് അഡ്വ. ടി സിദ്ദിഖ് എംഎൽഎ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി .
അർ സി എച്ച് എസ് എസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വി ക്യാൻ പ്രതിനിധികളായ സുഹൈൽ , അഷ്മിയ , അപർണ്ണ ജോസ് ,സഫയർ ഫ്യൂച്ചർ അക്കാദമി ഫാക്കൽറ്റി വൈശാഖ്, ട്രിപ്പിൾ ഐ ഫാക്കൽറ്റി അനസ് & പ്രണവ് എന്നിവർ ക്ലാസുകൾ നയിച്ചു.പോളിസി വിദഗ്ധ സംഘമായ വി ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്‌സാണ് പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നത്.





Leave a Reply