May 28, 2026

എൻ എസ് എസ് സ്കൂളിൽ സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു.

0
20250125 181214
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ഇന്ത്യൻ ത്രോ ബോൾ ടീമിൽ അംഗമായ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി ഷാരോൺ സിബിയെയും അക്കാദമിക രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അക്കാദമിക് പ്രൊഫസർ പി മോഹൻ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയുടെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിന് അനുഗുണമായി പ്രവർത്തിക്കാൻ അധ്യാപക സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, മദര്‍ പി ടി എ പ്രസിഡൻറ് മിനി കെ എം, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കെ ആർ, നാസർ കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *