May 28, 2026

വന്യമൃഗ ശല്യം-അടിക്കാട് വെട്ടാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണം:ടി സിദ്ധീഖ് എം എൽ എ                  

0
20250127 101120
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം മാനന്തവാടി മുൻസിപ്പാലിറ്റിയിലെ പഞ്ചാരക്കൊല്ലി പ്രദേശത്ത് കാപ്പി പറിക്കാൻ പോയ രാധ എന്ന സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ പെരുന്തട്ടയിൽ ജനവാസ കേന്ദ്രത്തിലെ തൊഴുത്തിൽ കയറി പശു കിടാവിനെ കടുവ കൊന്നു. ഇതെ തുടർന്ന് സ്ഥലം സന്ദർശിക്കുകയും തുടർന്ന് വനം മന്ത്രി ജില്ലയിൽ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ നേരിട്ടെത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീഖ് ആവശ്യപ്പെട്ടു. അടിയന്തിരമായി എസ്റ്റേറ്റ് ഉടമകളുമായി ബന്ധപ്പെട്ട് അടികാടുകൾ വെട്ടാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അല്ലാത്തപക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിക്കാട് വെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ എംഎൽഎക്ക് ഉറപ്പു നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *