ജീവദ്യുതി-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പനമരം :ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ പദ്ധതിയായ ‘ജീവദ്യുതി’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ്, വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയുമായി സഹകരിച്ചാണ് നടത്തിയത്. പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ, പി.ടി.എ പ്രസിഡന്റ്
മുനീർ.സി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആദർശ് ബാബു എം പി എന്നിവരും വൊളന്റീയർ ലീഡർമാരായ അമൽ ശൈലേഷ്, വൈഗ സി പി, അജിൽ കൃഷ്ണ, സോനാ സണ്ണി എന്നിവർ ഉൾപ്പെടെയുള്ള വളണ്ടിയർമാരും ക്യാമ്പിൽ പങ്കാളികളായി.





Leave a Reply