സ്വാതന്ത്ര്യദിന പരേഡിനു പോകുന്നവര്‍ക്കുള്ള യാത്രയയപ്പ് ഇന്ന്
മാനന്തവാടി: ഡല്‍ഹിയില്‍ നടക്കുന്ന 79-ാം സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ മാനന്തവാടിയില്‍നിന്നു മൂന്നുപേര്‍ക്ക് ക്ഷണം ലഭിച്ചു. പ്രണവം യോഗവിദ്യാവീഠത്തിലെ സി. രാധിക, എ. ശോഭന, ശ്രീലക്ഷ്മി രാജ് എന്നീ യോഗാധ്യാപകരാണ് പോകുന്നത്.യോഗാവിഭാഗത്തില്നിന്നു അഞ്ചുപേരെയാണ് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനു ആയുഷ് മന്ത്രാലയം തിരഞ്ഞെടുത്തത്. യോഗയുടെ പ്രാധാന്യം ജില്ലയില്‍ പ്രചരിപ്പിച്ചതിനു ലഭിച്ച അംഗികാരമാണ് ഇതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇവര്‍ക്കുള്ള യാത്രയയപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിനു വള്ളിയൂര്‍ക്കാവ് റോഡിലെ വയനാട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആയുഷ് വകുപ്പിന്റെ സം സ്ഥാനതല സൂര്യനമസ്കാരം മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച എം.കെ. സുമതിയെ ചടങ്ങില്‍ അനുമോദിക്കും. വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റര്‍ സജ്ജു ജോണി, വി. പ്രഭാകരന്, ശ്രീലക്ഷ്മി വാരിയര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply