ഉപാധികളില്ലാത്ത സ്‌നേഹമാണ് അനശ്വരമാകുന്നത് ;പത്മപ്രഭ പുസ്തക ചര്‍ച്ച
കല്‍പ്പറ്റ:മനുഷ്യ ജീവിതത്തിലെ യാതൊരു ഉപാധികളും ഇല്ലാത്ത പ്രണയമാണ് അനശ്വരമാകുന്നതെന്നു വാന്‍ഗോഗിന്റെ കാമുകി എന്ന പുസ്തകം വെളിപ്പെടുത്തുന്നുവെന്ന് പത്മപ്രഭ പൊതുഗ്രന്ഥാ ലയം 198 മത് പുസ്തക ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. എം. പി. വീരേന്ദ്രകുമാര്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ വയനാട് ഡയറ്റില്‍ നിന്നും വിരമിച്ച സീനിയര്‍ ലക്ചറര്‍ കെ. ഇന്ദിര പുസ്തകം അവതരിപ്പിച്ചു.സി. വി.ജോയ് മോഡറേറ്ററായി.ഡോ. കെ. ടി. അഷ്‌റഫ്,ഏച്ചോം ഗോപി,ഡോ. പി.എ.ജലീല്‍,എം ഗംഗാധരന്‍, എസ്.എ. നസീര്‍, ഷാജി പുല്‍പ്പള്ളി,വി.വി.പാര്‍വ്വതി,സി.വി. ഉഷ, അനില്‍കുറ്റിച്ചിറ, എം. സാജിത, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രന്‍, ഇ. ശേഖരന്‍,എന്നിവര്‍ സംസാരിച്ചു.
വിശ്വവിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെയും കാമുകിയായ സിയാന്റേയും പ്രണയം അനശ്വരമാകുന്നത് യാതൊരു ഉപാധികളും ഇല്ലാതെ അവര്‍ പ്രണയിച്ചതിനാലാണ്
തികച്ചും ആത്മാര്‍ത്ഥമായ പ്രണയം പലപ്പോഴും നഷ്ടമാകുന്നത് പരസ്പരം ഉപാധികള്‍ വയ്ക്കുമ്പോള്‍ ആണ്. 199 മത് പുസ്തക ചര്‍ച്ച സപ്തംബര്‍ 13ന് 3:00 മണിക്ക് നടക്കും. കെ.ആര്‍.മീര എഴുതിയ സൂര്യനെ അണിഞ്ഞ പെണ്‍കുട്ടി എന്ന പുസ്തകം എടഗുനി ടി.ആര്‍. വി. ഗ്രന്ഥാലയം സെക്രട്ടറി വി. വി.പാര്‍വ്വതി അവതരിപ്പിക്കും.





Leave a Reply