രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
കല്‍പ്പറ്റ: ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പികളിലൊരാളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണം നടത്തി.സാങ്കേതിക യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ, ആഭ്യന്തര സുരക്ഷ ഉറപ്പാക്കിയ, ആണവ നിരായുധീകരണത്തിന് കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തി.രാജ്യത്തിന്റെ ഐക്യംത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം ബലിയര്‍പ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു അദ്ദേഹം. കെ.വി. പോക്കര്‍ ഹാജി, ചന്ദ്രിക കൃഷ്ണന്‍,വിജയമ്മ ടീച്ചര്‍,ശോഭന കുമാരി,ഒ.ആര്‍ രഘു,പോള്‍സണ്‍ കൂവക്കല്‍,ഗിരീഷ് കല്‍പ്പറ്റ,എം.ഒ.ദേവസ്യ,പത്മനാഭന്‍ മുട്ടില്‍,ഷിജു ഗോപാലന്‍,ശശി പന്നിക്കുഴി,ടിന്‍ടോ ജോസ്,ഇ.വി. അബ്രഹാം,സുബ്രമണ്യന്‍,സതീശന്‍ കെ,അരുണ്‍ രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.





Leave a Reply