July 14, 2026

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്

0
site-psd-238
By ന്യൂസ് വയനാട് ബ്യൂറോ

ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്‌കൂളില്‍ ഹാജര്‍ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം.പഠനത്തോടൊപ്പം കായിക വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്നത്.വൈകുന്നേരങ്ങളില്‍ ഖോ-ഖോ, ഫുട്‌ബോള്‍, അത്ലറ്റിക്‌സ് തുടങ്ങിയ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതിയില്‍ 200 ഓളം വിദ്യാര്‍ത്ഥികളുണ്ട്; ഭൂരിപക്ഷവും ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവര്‍.സ്‌കൂളിലെ മുന്‍ പ്രധാനധ്യാപകന്‍ സി എച്ച് സനൂപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിക്ക് കായിക അധ്യാപകരായ പി വി ബിപിനേഷും കെ എ ദീപയുമാണ് നേതൃത്വം നല്‍കുന്നത്. വൈകുന്നേരം 3.30 മുതല്‍ 5 മണി വരെയാണ് കായിക പരിശീലനം.

പദ്ധതി തുടങ്ങിയതില്‍പ്പിന്നെ കായിക രംഗത്ത് സംസ്ഥാനതലത്തില്‍ തന്നെ നേട്ടങ്ങള്‍ കൈവരിക്കാന്‍ വരാമ്പറ്റ ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം കേരള ഖോ-ഖോ ടീമില്‍ സ്‌കൂളില്‍ നിന്നുള്ള ഒരു ഗോത്ര വിദ്യാര്‍ത്ഥി ഇടം നേടി. കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ അത്ലറ്റിക് ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത എട്ട് ഗോത്ര വിദ്യാര്‍ത്ഥികളും മെഡലുകള്‍ നേടി.മികവ് തെളിയിച്ച ‘കുട്ടിയും കോലും’ പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി അഷ്‌റഫ് പൊന്നാണ്ടി എന്ന വ്യക്തി ഒരു സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തു. വയനാട് ഡിഡിഇയും ഡിഇഒയും ചേര്‍ന്ന് ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *