April 16, 2026

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ‘ജ്വാല’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

0
site-psd-239

മീനങ്ങാടി : ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ശാഖയുടെ വനിതാ വിഭാഗമായ വിമന്‍സ് ഡെന്റല്‍ കൗണ്‍സില്‍ സംസ്ഥാനവ്യാപകമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കുന്ന പ്രോജക്റ്റ് ‘ജ്വാല’യുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു.മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.ഡി.എ കേരള ഘടകം പ്രസിഡന്റ് ഡോ. സുഭാഷ് കെ. മാധവന്‍ അധ്യക്ഷനായിരുന്നു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഇ. വിനയന്‍, വിമന്‍സ് ഡെന്റല്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഡോ. ഷാനി ജോര്‍ജ്, സെക്രട്ടറി ഡോ. റോസ്‌മേരി ടി.പി. എന്നിവര്‍ പ്രസംഗിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ നൂറിലധികം ക്യാമ്പുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി വായിലെ കാന്‍സര്‍ ബോധവല്‍ക്കരണവും സ്‌ക്രീനിംഗ് ക്യാമ്പുകളും സൗജന്യമായി സംഘടിപ്പിക്കും. ”വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാനാകും” എന്ന അവബോധം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഐ.ഡി.എ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത് എം. സ്വാഗതം അറിയിച്ചു. ഐ.ഡി.എ ഏറനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. മുഹസ്സിന്‍ എ. ആശംസകള്‍ അര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ഡോ. ശ്യാം ശങ്കര്‍ നന്ദിയും രേഖപ്പെടുത്തി.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ദന്താരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് ഡോ. നിഹാല നസ്രിന്‍ നേതൃത്വം നല്‍കി. ചടങ്ങിന്റെ ഭാഗമായി വായിലെ കാന്‍സര്‍ സ്‌ക്രീനിംങ്ങും ദന്തരോഗ നിര്‍ണയ പരിശോധനകളും നടത്തി.ഡോ. അനിഷ് ബേബി, ഡോ. റഫ്‌ന പി., ഡോ. ഐഷ വി.പി., ഡോ. റഹന ഹാഷ്മി, ഡോ. സപ്ന തോമസ്, ഡോ. ആശാറാണി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *