April 30, 2026

വയോജന മാനസിക ആരോഗ്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

0
site-psd-361
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി :തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും ഹര്‍ഷം പദ്ധതിയും സംയുക്തമായി തൃശ്ശിലേരി പകല്‍ വീട്ടില്‍ മാനസിക ആരോഗ്യ പരിശീലനം,യോഗ പരിശീലനം,ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ആരോഗ്യം മുന്‍നിര്‍ത്തി നടത്തിയ ഈ പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജയ കെ ജി നിര്‍വഹിച്ചു. പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ പ്രസിഡന്റ് പി വി സ്‌കറിയ അദ്ധ്യക്ഷനായി.മാനസിക ആരോഗ്യ പരിശീലനത്തിന് ഹര്‍ഷം പദ്ധതി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിന്‍സി മത്തായി നേതൃത്വം നല്‍കി.

അങ്കണവാടി ടീച്ചര്‍ സുഷമ, ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യയാക്കോസ്, ജയരാജന്‍, MLSP ദീപ,റുക്കിയ എന്നിവര്‍ സംസാരിച്ചു. ആയുഷ്ഗ്രാം യോഗ ഡെമോണ്‍സ്‌ട്രെറ്റര്‍ അശ്വതി വി യോഗ പരിശീലനം നല്‍കി. ബിബിന്‍ പി എഫ്, അഖില്‍ പി ഡി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *