July 8, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്‌മരണവും നടത്തി

0
IMG_20260708_201425
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്‌മരണവും സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ രാകേഷ് പാലയാണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത സഞ്ചാരസാഹിത്യകാരൻ ബിജു പോൾ കാരക്കാമല ഐ.വി. ദാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി രോഷ്‌നി വി.എം. ലൈബ്രറിയിലേക്കുള്ള പുസ്തകസമാഹാരം സമർപ്പിച്ചു. ടി.എൽ.സി. അംഗം ശ്രീ. എം. മുരളീധരൻ, എൻ.ജി. ശാരദ, ബാബുരാജ് എൻ.കെ., എം. മോഹനകൃഷ്ണൻ, അബ്ബാസ് പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം വെള്ളമുണ്ട എ.യു.പി.എസ്. പ്രധാനാധ്യാപിക ഷൈല പി. ആന്റണി നിർവഹിച്ചു. സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *