പൂഴിത്തോട് ബദല്‍ പാത: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി
പടിഞ്ഞാറത്തറ: പൂഴിത്തോട് , പടിഞ്ഞാറത്തറ ബദല്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, റോഡിന്റെ നിര്‍മ്മാണം, നവീകരണം ,സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ വേഗത്തില്‍ നടപ്പാക്കണമെന്നും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വനം വകുപ്പിന്റെ അനുമതി ലഭിച്ച് നിര്‍മ്മാണം ആരംഭിച്ചാല്‍, നിശ്ചിത വര്‍ഷത്തിനുള്ളില്‍ റോഡ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. പ്രമേയം കേന്ദ്ര, സംസ്ഥാന വിവിധ വകുപ്പുകള്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍,പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ക്ക് അയക്കും. ബഷീര്‍ ഈന്തന്‍ പ്രമേയവതരിപ്പിക്കുകയും, റഷീദ് വാഴയില്‍ പിന്താങ്ങുകയും ചെയ്തു.
വയനാടിന്റെ ഗതാഗത സൗകര്യത്തിനും, വികസനത്തിനും ഈ പാത അനിവാര്യമാണ്.വയനാട്ടിലെ ജനങ്ങള്‍ വര്‍ഷങ്ങളായി റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യം മുന്നോട്ടു വെച്ചിട്ടും ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കിയില്ലെന്നും പ്രമേയത്തില്‍ ഉന്നയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാരംഭ പണികള്‍ പൂര്‍ത്തീകരിച്ച പാതയുടെ പടിഞ്ഞാറത്തറ മുതല്‍ പൂഴിത്തോട് വരെയുള്ള ഭാഗം വനംവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍, നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണെന്നും, ഇവിടം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിക്കേണ്ടതുണ്ട്.





Leave a Reply