April 29, 2026

പോഷൻ പക്വാഡ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
WhatsApp Image 2026-04-29 at 9.50.44 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ കുടുംബശ്രീ  മിഷന്റെ  നേതൃത്വത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി ജില്ലയിലെ സി.ഡി.എസുകളിൽ പോഷൻ പക്വാഡ ക്യാമ്പയിൻ സംഘടിപ്പിച്ചു.  പോഷകാഹാരങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ക്യാമ്പയിനിന്റെ ഭാഗമായി നടന്നു.

പോഷകാഹാരത്തെ മുൻനിർത്തിയുള്ള റാലി, ക്വിസ് മത്സരങ്ങൾ, പോഷകാഹാര മത്സരം, ആഹാര വിഭവങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും ക്യാമ്പനിന്റെ ഭാഗമായി സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അയൽക്കൂട്ടങ്ങളിൽ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അയൽക്കൂട്ടങ്ങളിൽ പോഷകാഹാരം ദിനം ആചരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *