June 1, 2026

പയ്യമ്പള്ളി വില്ലേജിൽ ഡിജിറ്റൽ സർവേയ്ക്ക് തുടക്കമായി

0
IMG_20260601_150457
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിൻ്റെ ഡിജിറ്റൽ സർവേ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. വയനാട് റീസർവേ അസിസ്റ്റൻ്റ് ഡയറക്ടർ ബാലകൃഷ്ണൻ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യമ്പള്ളി ഡിജിറ്റൽ സർവേ ചാർജ് ഓഫീസർ പ്രബിൻ സി പവിത്രൻ സ്വാഗതമാശംസിച്ചു. മാനന്തവാടി ഭൂരേഖാ തഹസിൽദാർ പ്രിയ എൻ, വാർഡ് കൗൺസിലർമാരായ ഷിബു കെ ജോർജ്ജ്, അനിത, കൗസല്യ അച്ചപ്പൻ, ശരണ്യ ശ്രീജിത്ത്, സ്മിത അനിൽകുമാർ, ഷെല്ലി ജിൻസ്, ലിസി ജോസ്, ബിജി, മഞ്ജുള അശോകൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനന്തവാടി റിസർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് ഭൂവുടമകളുടെ സംശയങ്ങൾക്ക് മറുപടി നൽകിയ ചടങ്ങിൽ റീസർവേ വയനാട് ടെക്നിക്കൽ അസിസ്റ്റൻ്റ് ജെന്നി പി വി നന്ദി പ്രകാശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *