തിരുനെല്ലി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പാൽവെളിച്ചം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു
പാൽവെളിച്ചം: തിരുനെല്ലി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പാൽവെളിച്ചം ഗവ. എൽ.പി സ്കൂളിൽ വച്ച് പ്രൗഢമായി സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.കെ സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രമുഖ പി.എസ്.സി കോച്ചിംഗ് സെന്ററായ കോമ്പറ്റീറ്റീവ് ക്രാക്കറും വയനാട് ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് ജോസും ചേർന്ന് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങളുടെ വിതരണം പത്താം വാർഡ് മെമ്പർ കെ. സിജിത്ത് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ബേബി മാസ്റ്റർ, പതിനാറാം വാർഡ് മെമ്പർ കാർത്തിക, ഐ.വി ഔസേപ്പ്, ഇ.എൻ തുളസീധരൻ, എം.എസ് അശ്വതി, ജോസ്, സി.എം മണി, ജിൽസ ജോസഫ്, വി.വി മൃദുൽ, ആർ.എസ് അരുൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply