നൂറിൽ ഒരുവനായി എ.കെ ഷാനവാസ്; സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ അന്താരാഷ്ട്ര അംഗീകാരം
കൽപ്പറ്റ: കോഴിക്കോട് ബീച്ചിൽ നിന്ന് എടുത്ത സ്ട്രീറ്റ് ഫോട്ടോയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ഷാനവാസ് എ. കെ. യ്ക്ക് അംഗീകാരം. 35 – അവാർഡ് ഇൻ്റർ നാഷണൽ ഫോട്ടോഗ്രഫി അവാർഡിൻ്റെ 11-ാമത് വാർഷിക മത്സരത്തിലാണ് ഷാനവാസ് എടുത്ത ഫോട്ടോ ലോകത്തിലെ മികച്ച100 ഫോട്ടോകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 175 രാജ്യങ്ങളിൽ നിന്നുള്ള 1,12,600 ഫോട്ടോഗ്രാഫർമാർ 4,61,400-ലധികം ഫോട്ടോകൾ സമർപ്പിച്ച മത്സരത്തിലാണ് ഈ നേട്ടം.
സ്ട്രീറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ മത്സരിച്ച ഷാനവാസിന്റെ ഫോട്ടോയിൽ കോഴിക്കോട് ബീച്ചിലെ സായാഹ്നത്തിന്റെ മനോഹരമായ അന്തരീക്ഷവും തെരുവ് ജീവിതവും ഒത് ഇഴുകിചേർന്നിരുന്നു. വൈദ്യുതി പോയ സമയത്ത് തെരുവു വിളക്കിൻ്റെ ചാരത്ത് അത്തർ വിൽക്കുന്ന തെരുവു കച്ചവടക്കാരൻ്റെ കാഴ്ച്ച ലൈറ്റിംഗും മൂഡും ഗംഭീരമായി പകർത്തിയ ഫോട്ടോയാണ് ജൂറിയുടെ ശ്രദ്ധയാകർഷിച്ചത്. ലോകത്തെ മികച്ച 100 ഫോട്ടോഗ്രാഫർമാർക്കാണ് ഈ അവാർഡ് നൽകുന്നത്.
“കോഴിക്കോട് ബീച്ച് എനിക്ക് എപ്പോഴും പ്രിയപ്പെട്ട ഫോട്ടോഗ്രാഫി സ്ഥലമാണ്. അവിടുത്തെ സ്വാഭാവിക വെളിച്ചവും ജനങ്ങളുടെ ദൈനംദിന ജീവിതവും പകർത്താൻ ശ്രമിക്കാറുണ്ട്. ഈ അന്താരാഷ്ട്ര അംഗീകാരം എനിക്ക് വലിയ പ്രോത്സാഹനമാണ്.”
35-അവാർഡ് ലോകപ്രശസ്തമായ ഫോട്ടോഗ്രാഫി മത്സരമാണ്. 2015 മുതൽ നടത്തിവരുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നത് തന്നെ ഫോട്ടോഗ്രാഫർമാർക്ക് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു” എന്ന് ഷാനവാസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ദൈർഖ്യം കുറഞ്ഞ ഒമ്പത് സെകൻ്റ് സിനിമ ‘എലോൺ’ സംവിധാനം ചെയ്തതിന് ടാലൻ്റ് ബുക്ക് ഓഫ് വേൾഡ് റെകോർഡ് ഷാനവാസ് കരസ്ഥമാക്കിയിട്ടുണ്ട്.
എൽ.കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം ചിത്രം പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സൈക്കോളജിസ്റ്റും മികച്ച പരിശീലകനുമായ ഷാനവാസ് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ മേഘലകളിലെ സജീവ സാന്നിധ്യമാണ്.





Leave a Reply