June 2, 2026

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത യഥാർത്ഥ്യമാക്കണം: ഐ.എൻ.ടി.യു.സി

0
WhatsApp Image 2026-06-02 at 9.45.03 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയിലെ ജനങ്ങളുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത സഞ്ചാരയോഗ്യമാക്കണമെന്ന് ഐ.എൻ. ടി.യു.സി മാനന്തവാടി റിജണൽ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാത യഥാർത്ഥ്യമായാൽ വയനാട്ടിലെ ജനങ്ങളുടെ യാത്രാ പ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരമാകും. വിഷയത്തിൽ ജനപ്രതിനിധികളുടെ സത്വര ഇടപെടൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം ടി.എ റെജി ഉദ്ഘാടനം ചെയ്യ്‌തു. റിജണൽ പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.

ടി. ഉഷാകുമാരി, ജോർജ് പടക്കുട്ടിൽ,കെ.ടി.നിസ്സാം, ജോസ് പാറയ്ക്കൻ, പി.എസ്.രാജേഷ്, കെ.കൃഷ്‌ണൻ, സി.ജെ.അലക്സ്, ടി.കുഞ്ഞാപ്പ, പി.ബി.മൊയ്യതു, ജിൽസ് ഫാൻറസി എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *