June 6, 2026

ഇതുവരെ ചികിത്സ തേടിയത് 40 ഓളം വിദ്യാർഥികൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

0
WhatsApp Image 2026-06-06 at 12.16.27 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പനിയും ഛർദിയും വയറിളക്കവും ബാധിച്ച് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മാർ ബസേലിയോസ് എയുപി സ്കൂളിലെ 40 ഓളം വിദ്യാർഥികളെ. കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയോ വൈറൽ പനിയോ എന്നാണ് സംശയം. ബാക്ടീരിയൽ ഇൻഫക്ഷൻ എന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. പലർക്കും കടുത്ത പനിയുണ്ടെന്നും ആർക്കും ഗുരുതരാവസ്ഥ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ.വി സിന്ധു പറഞ്ഞു.

സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിവെള്ളത്തിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾക്ക് പെട്ടെന്ന് തന്നെ ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *