July 1, 2026

മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: കളക്ട്രേറ്റിൽ ഉപവാസ സമരം നടത്തി

0
IMG_20260701_144752
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിനായി നിലവിൽ കണ്ടുവെച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം അനുയോജ്യമല്ലെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, മടക്കിമലയാണ് പദ്ധതിക്ക് ഏറ്റവും അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി. എൽദോ അഭിപ്രായപ്പെട്ടു. ഇതിനകം തന്നെ കളക്ടറെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ എസ്.എച്ച്.ആർ.പി.സി. ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത, ഡോ. എം. ബാലകൃഷ്ണൻ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. ജോസ് തണ്ണിക്കോട്, ശിവദാസ് വിനായക, ലൂസി കളപ്പുരക്കൽ, വർഗീസ് വട്ടേക്കാട്ടിൽ, അഷ്റഫ് കുന്നത്ത്, കെ.കെ. സുരേന്ദ്രൻ, ശ്രീധരൻ എരുമാട്, സാം പി. മാത്യു, കരുണാകരൻ വടക്കനാട്, ഖാദർ മടക്കിമല, ശാന്തകുമാരി വിനായക, വസന്തകുമാരി പനമരം, മനു ഗോപാൽ, രാജു ജോസഫ്, ദേവസ്യ വടക്കനാട്, രാജൻ പുൽപ്പള്ളി, കെ.വി. ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *