July 1, 2026

പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

0
IMG_20260701_154144
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായി പ്രവർത്തിക്കുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിന്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലിപ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ. സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ച ചടങ്ങിൽ കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്കുവെച്ചു. റവ.ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ജോസഫ് കരിക്കേടത്ത്, പ്രോഗ്രാം കോർഡിനേറ്റർ ഷിബു റ്റി യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ടെസീന ഉപകാര സമർപ്പണവും സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ആൻസീന നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *