ഡോക്ടറേറ്റ് നേടി കെ.വി. കാവ്യാഞ്ജലി
മാനന്തവാടി: കേരള സർവകലാശാലയിൽ നിന്നും ജിയോളജിയിൽ കെ.വി. കാവ്യാഞ്ജലി ഡോക്ടറേറ്റ് നേടി. മാനന്തവാടി കാട്ടിക്കുളം സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയുടെ ഭാര്യയാണ്. കേരള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് റിട്ടയേർഡ് പ്രിൻസിപ്പൽ കെ.സി. വേലായുധന്റെയും മല്ലികയുടെയും മകളാണ്. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. വൈ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലാണ് കാവ്യാഞ്ജലി ഗവേഷണം പൂർത്തിയാക്കിയത്.





Leave a Reply