August 4, 2026

ലഹരിമുക്ത മഹല്ല് ക്യാമ്പയിൻ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം: മന്ത്രി അഡ്വ.ടി. സിദ്ദീഖ്

0
WhatsApp Image 2026-08-04 at 9.27.44 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘നാട്ടുനന്മ’ ലഹരിമുക്ത ക്യാമ്പയിൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കേണ്ട സാമൂഹിക ഉത്തരവാദിത്വമാണെന്നും, ഇത് കേവലം മൂന്ന് മാസത്തെ പരിപാടിയായി ചുരുങ്ങാതെ ജനകീയ മുന്നേറ്റമായി തുടരണമെന്നും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് എസ്.എം.എഫ് സംഘടിപ്പിക്കുന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിയും, എസ്.എം.എഫ് പോലുള്ള പൊതുസമൂഹത്തിൽ ശക്തമായ വേരുകളുള്ള സംഘടനകൾ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളും മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അന്തരിച്ച സമസ്ത ജനറൽ സെക്രട്ടറിയും, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് ഡോ. റാഷിദ് ഗസ്സാലി പ്രഭാഷണം നടത്തി.

സമസ്ത കേന്ദ്ര മുശാവറ അംഗവും, എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.ടി. ഹംസ മുസ്ലിയാരുടെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. എന്.എം.എഫ് നാട്ടു നന്മ ക്യാമ്പയിൻ സമിതി കൺവീനർ അബൂബക്കർ ഫൈസി മലയമ്മ ക്യാമ്പയിൻ വിശദീകരിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കുട്ടിഹസൻ ദാരിമി എന്നിവർ പ്രസംഗിച്ചു. എസ്.എം.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എ റഹ്മാൻ ഫൈസി സമാപനസന്ദേശം നൽകി. സമസ്തയുടെയും എസ്.എം.എഫിന്റെയും പോഷകസംഘടനകളുടെയും സംസ്ഥാന, ജില്ലാ, മേഖലാ നേതാക്കളും ജില്ലയിലെ മഹല്ല് ഭാരവാഹികളും ഖത്തീബുമാരും ചടങ്ങിൽ പങ്കെടുത്തു.

എസ്.എം.എഫ് സംസ്ഥാന സെക്രട്ടറിയും, ക്യാമ്പയിൻ സമിതി ചെയർമാനുമായ പി.സി. ഇബ്രാഹിം ഹാജി സ്വാഗതവും ജില്ലാ വർക്കിംഗ് സെക്രട്ടറി കെ.സി. ആലി ഹാജി തരുവണ നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *