മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു
മാനന്തവാടി: കൈയ്യോടു കൈ–സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ. ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ജീവൻ ലാൽ, ക്ലീൻ സിറ്റി മാനേജർ രാജീവ് എന്നിവർ സംസാരിച്ചു.

നഗരസഭാ കൗൺസിലർമാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, മെഡിക്കൽ കോളേജ് ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് പരിസരം നാല് ക്ലസ്റ്ററുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.





Leave a Reply