November 12, 2026

ജനപ്രതിനിധികളെ അറിയിക്കാതെ എംപിയുടെ അങ്കണവാടി ഉദ്ഘാടനം; പ്രതിഷേധവുമായി സിപിഐ എം

0
IMG_20261112_185834
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തൃശിലേരി: പഞ്ചായത്ത് അധികൃതരെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ പ്രിയങ്കാ ഗാന്ധി എംപി അങ്കണവാടി ഉദ്ഘാടനം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിലുള്ള 85-ാം നമ്പർ അശ്വൻകൊല്ലി അങ്കണവാടിയാണ് ഇന്ന് ഉച്ചയ്ക്ക് 12.30-ന് എംപി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വിവരം ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളെയോ അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെയോ അറിയിച്ചിരുന്നില്ല. ഉഷ വിജയൻ എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടന ശേഷം 20 മിനിറ്റിനകം എംപി മടങ്ങുകയും ചെയ്തു.അതേസമയം, അങ്കണവാടി ഉദ്ഘാടനം കേവലം രാഷ്ട്രീയ പാർട്ടി പരിപാടിയാക്കി ചുരുക്കിയെന്ന് സിപിഐ എം തൃശിലേരി ലോക്കൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് ജനപ്രതിനിധികൾ മാത്രമാണുള്ളത് എന്നതിനാലാണ് കനത്ത സുരക്ഷയിൽ നാട്ടുകാരെയും ജനപ്രതിനിധികളെയും ഒഴിവാക്കി ചടങ്ങ് നടത്തിയതെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ. സക്കീർ അധ്യക്ഷനായി. ബിജു കുഞ്ഞുമോൻ, റുഡോൾഫ് ജോർജ്ജ്, കെ.വി. വസന്തകുമാരി, ആർ. അജയകുമാർ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *