വയനാട് പോലീസിന്റെ റീൽസ് മേക്കിംഗ് മത്സരം: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വയനാട് പോലീസും സൈബർ ഡിവിഷനും സംയുക്തമായി റീൽസ് മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. ‘സൈബർ സുരക്ഷാ ബോധവൽക്കരണം’ എന്ന വിഷയത്തിലാണ് മത്സരം നടക്കുന്നത്. കമ്മ്യൂണിറ്റി-ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ-റെസിലന്റ് കേരളം (ക്ലിക്ക്) പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയിൽ താമസിക്കുന്നവരോ പഠിക്കുന്നവരോ ആയ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. റീൽസിന്റെ ദൈർഘ്യം ഒരു മിനിറ്റിൽ കൂടാൻ പാടില്ലാത്തതും പുതുതായി തയ്യാറാക്കിയതുമായിരിക്കണം. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താൻ പാടില്ല. സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 26 രാത്രി 8:00 മണി വരെയാണ്. വിജയികളെ വയനാട് ജില്ലാ പോലീസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലൂടെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9497925225 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.




Leave a Reply