May 5, 2026

അഖില വയനാട് ഐ.ടി.ഇ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു

0
Img 20240402 093155
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: സി.കെ രാഘവൻ മെമ്മോറിയൽ ഐ.ടി.ഇയുടെ ആഭിമുഖ്യത്തിൽ അഖില വയനാട് ഐ.ടി.ഇ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. വയനാട് ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി എം.വി പളനി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഏഴ് ഐടിഇകളിലെ കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ പുൽപള്ളി സി.കെ രാഘവൻ മെമ്മോറിയൽ ഐ.ടി.ഇ ചാമ്പ്യൻഷിപ്പും കണിയാരം സെന്റ് ജോസഫ് ഐ.ടി.ഇ റണ്ണേഴ്സപ്പ് ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് സി.കെ.ആർ.എം ട്രസ്റ്റ്‌ ചെയർമാൻ കെ.ആർ. ജയറാം സമ്മാനങ്ങൾ വിതരണം ചെയ്തു.

സി.കെ.ആർ.എം ഐ ടി. ഇ. പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ അധ്യക്ഷത വഹിച്ചു. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ഷിബു കായികാധ്യാപകൻ എ. അനസ് ടൂർണമെന്റ് കോർഡിനേറ്റർ ദിവാകരൻ കൂടത്തിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *