പ്രവർത്തന വർഷ ഉദ്ഘാടനവും; കർമ്മപദ്ധതി പ്രകാശനവും ഏപ്രിൽ ഏഴിന്; കെസിവൈഎം സംസ്ഥാന കമ്മിറ്റി
കൊച്ചി: ക്രിസ്തു എന്ന നിത്യ യൗവ്വനയുക്തൻ യുവജനങ്ങളെ സ്നേഹിക്കുന്നുവെന്ന് കെസിവൈഎം സംസ്ഥാന കമ്മിറ്റി. മനുഷ്യവംശത്തെ ദൈവത്തിങ്കലേക്ക് നയിക്കുന്ന നേതാക്കളാണ് യുവജനങ്ങൾ. യുവജനങ്ങൾ ക്രിസ്തുവിൻ്റെ സന്ദേശം ലോകത്തിന് പകരുന്ന മിഷനറിമാരാണ്. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളാകാൻ തയ്യാറാകുന്ന ധീരത യുവത്വം സായത്തമാക്കണം.
കേരള സഭ യുവത്വത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന ഈ കാലയളവിൽ യുവജനഭേരി മുഴക്കികൊണ്ട് ക്രൈസ്തവാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതി 2024 പ്രവർത്തന വർഷത്തിന് ഔദ്യോഗികമായി ആരംഭം കുറിക്കുന്നു.
2024 ഏപ്രിൽ ഏഴ് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മ പദ്ധതി പ്രകാശനവും നടത്തപ്പെടും. പാലാ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം കർമ്മം നിർവഹിക്കും.





Leave a Reply