May 30, 2026

കെജ്‌രിവാളിൻ്റെ അറസ്റ്റ്: ആം ആദ്മി പാർട്ടി ഉപവാസ സമരം കൽപ്പറ്റയിൽ

0
Img 20240405 145357
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അന്യായമായി ജയിലിൽ അടച്ചതിനെതിരെ ഏപ്രിൽ 7 ഞായർ രാജ്യവ്യാപകമായി നടത്തുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വെച്ച് സംഘടിപ്പിക്കുന്ന ഉപവാസ സമരം സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ജനാധിപത്യത്തെ തകർക്കുവാനുള്ള മോഡിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധ സമരങ്ങൾ ഉയർന്നുവരികയാണ്.

ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, മനു മത്തായി, അഗസ്റ്റിൻ റോയ് മേപ്പാടി, ഇ വി തോമസ് ബത്തേരി, അഡ്വ സുഗതൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *