May 5, 2026

എക്സൈസ് പരിശോധനയിൽ 19.516 ഗ്രാം എംഡിഎംഎ കണ്ടെടുത്തു: യുവാവ് അറസ്റ്റിൽ 

0
20240409 104130
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന് പടിഞ്ഞാറത്തറ ഭാഗത്ത് നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വെച്ച് 19.516 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മാനന്തവാടി താലൂക്ക് പൊരുന്നന്നൂർ വില്ലേജിൽ കാരക്കാമല ഭാഗം പുഴക്കൽ വീട്ടിൽ ഇബ്രാഹിം മകൻ റാഷിദ് 28 നെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.

 

മുൻപും ചില എൻഡിപിഎസ് കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം എക്സൈസ് പരിശോധിച്ചു വരികയാണ്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ പാർട്ടിയിൽ,അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)ജി. അനിൽകുമാർ പ്രിവന്റ്റ്റീവ് ഓഫീസർ പി കൃഷ്ണൻകുട്ടി സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ് , വൈശാഖ് വി.കെ, അനീഷ് ഇ ബി , അനന്തു മാധവൻ, സൂര്യ കെ വി , ഡ്രൈവർമാരായ പ്രസാദ് , അൻവർ കളോളി എന്നിവർ കണ്ടെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *