“ദി കേരള സ്റ്റോറി” ബോധവത്ക്കരണാർത്ഥം സിനിമ പ്രദർശിപ്പിച്ച രൂപതകൾക്കെതിരെയുള്ള നീക്കങ്ങൾ അപലപനീയം: കെസിവൈഎം
കൊച്ചി: കേരളസ്റ്റോറി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ ഇടുക്കി രൂപതയ്ക്ക് നേരെ വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനവും പ്രതിഷേധവും ആശങ്കജനകമാണ്. യുവതലമുറയിൽ പ്രണയത്തിന്റെ ചതിക്കുഴികൾ ബോധ്യപ്പെടുത്തുക എന്ന സദുദ്ദേശപരമായ കാഴ്ചപ്പാടോടുകൂടി പ്രദർശിപ്പിച്ച സിനിമയെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയായ രീതിയല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി.
മുൻപ് സഭയ്ക്ക് എതിരെ സിനിമയും നാടകങ്ങളും പ്രദർശിപ്പിച്ചപ്പോൾ അന്ന് അത് ആവിഷ്കാര സ്വാതന്ത്ര്യവും കാലസൃഷ്ടിയുമായിരുന്നത്, ഇന്ത്യയിലെ സെൻസർ ബോർഡ് അംഗീകരിച്ചു. സർട്ടിഫിക്കറ്റ് നൽകി ഇറക്കിയ ഒരു സിനിമ അത് ഇന്ന് ഒ ടി ടി പ്ലാറ്റഫോം ഉൾപ്പെടെ ലഭ്യമായ കാലത്ത് ബോധവൽക്കരണർദ്ധം പ്രദർശിപ്പിച്ചു എന്നത് എങ്ങനെയാണ് സമൂഹ മനസാക്ഷിക്ക് എതിരാവുന്നത്.
വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ചിലരുടെ സംഘടിതമായ നീക്കങ്ങളുടെ ഫലമാണ്. മാധ്യമങ്ങൾ പലപ്പോഴും വാർത്ത പ്രാധാന്യം സൃഷ്ടിക്കുന്നതിന് വേണ്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുകയാണ് ചെയുന്നതെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്.
“ദി കേരള സ്റ്റോറി” പ്രദർശിപ്പിച്ചതിന്റെ പേരിൽ ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് എതിരെ കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം ജെ ഇമ്മാനുവേൽ പറഞ്ഞു. ഇടുക്കി രൂപതയക്കും സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമെടുത്ത മറ്റ് രൂപതകൾക്കും കെ.സി. വൈ. എം സംസ്ഥാന സമിതി പൂർണ പിന്തുണ പ്രഖ്യാപിച്ചു.





Leave a Reply