July 9, 2026

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 9672 പോസ്റ്റര്‍-ബാനര്‍-കൊടി നീക്കം ചെയ്തു

0
Img 20240409 183041
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാതൃകാ പെരുമാറ്റചട്ടത്തെ തുടര്‍ന്ന് ഫ്‌ളയിങ്-ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9672 പോസ്റ്ററുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, ചുവരെഴുത്ത് എന്നിവ നീക്കം ചെയ്തു.

മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 8 വരെ നടത്തിയ പരിശോധനയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 7722 പോസ്റ്ററുകള്‍, 1368 ബാനറുകള്‍, 450 കൊടികൾ, 132 ചുവരെഴുത്തുകൾ എന്നിവയാണ് നീക്കം ചെയ്തത്. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *