മദ്യലഹരിയിൽ മുഴുകി യുവാവ്: തോട്ടത്തിന് തീയിട്ടു; മോട്ടറുകൾ കത്തിനശിച്ചു
കേണിച്ചിറ: മദ്യലഹരിയിൽ മുഴുകിയ യുവാവ് തോട്ടത്തിന് തീയിട്ടു. മോട്ടറുകൾ പൂർണമായി കത്തി നശിച്ചു. അരിമുള പീപ്പിൾസ് വില്ലയിൽ ചൊവ്വാഴ്‌ച വൈകുന്നേരം നാലുമണിയോടെ ആയായിരുന്നു സംഭവം. മദ്യ ലഹരിയിൽ മതിമറന്ന യുവാവ് കൃഷിയിടത്തിന് തീയിടുകയായിരുന്നു.
തീ ആളിപ്പടർന്നപ്പോൾ വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ചിരുന്ന പമ്പ് സെറ്റുകൾ പൂർണമായി കത്തി നശിച്ചു. കിണറിലെ ജലം മലിനമായി. ഇതോടെ പീപ്പിൾസ് വില്ലയിലെ ആറ് കുടുംബങ്ങളുടെയും കുടിവെള്ളം നിലച്ച സ്ഥിതിയാണ്. പ്രസ്തുത സംഭവത്തിൽ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ കേണിച്ചിറ പോലീസിൽ പരാതി നൽകി.





Leave a Reply