June 10, 2026

മടൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ ഇൻ്റൻസീവ് വോട്ടർ അവയർനസ് ക്യാമ്പയിൻ നടത്തി

0
Img 20240411 093739
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് വയനാടിന്റെയും നേതൃത്വത്തിൽ മീനങ്ങാടി പഞ്ചായത്തിലെ മടൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ ഇൻ്റൻസീവ് വോട്ടർ അവയർനസ് ക്യാമ്പയിൻ നടത്തി. പരിപാടിയുടെ ഭാഗമായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി. അതോടൊപ്പം പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യും എന്നതിന്റെ പ്രതിജ്ഞ എടുക്കുകയും, എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ബോധവൽക്കരണ പരിപാടിയിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ രാജേഷ് കുമാർ എസ് സംസാരിക്കുകയും, ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് റസൽ, ഡെൽന, ഫൈസൽ, കീർത്തി, ബിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *