May 18, 2026

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന

0
Img 20240411 Wa0037
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11.1 കോടി യൂണിറ്റ് കടന്നു. ചൊവ്വഴ്ച്ച വൈകുനേരത്തെ മാത്രം വൈദ്യുതി ഉപയോഗം 5493 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. സംസ്ഥാനത്ത് പീക് ടൈം വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി ഉയര്‍ന്നു.

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍‍‍ന്നുതന്നെ തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് കെഎസ്ഇബി.

വൈകീട്ട് ആറ് മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുനക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഇത്തരത്തിൽ സാമൂഹികാവബോധത്തോടെയുള്ള ഇടപെടൽ നമ്മെ ഊർജ്ജ സാക്ഷരരാക്കുകയും അതുവഴി കേരളം പരിസ്ഥിതി സൗഹൃദവും സുസ്ഥിരം വികസന സംസ്കാരവുമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *