May 26, 2026

യുവാക്കളെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

0
Img 20240411 220356
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ജീപ്പിന് മുന്നിൽ കാർ നിർത്തിയത് മാറ്റുവാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച സംഭവം ഒരാൾ പിടിയിൽ. നൂൽപ്പുഴ, നഗരംച്ചാൽ, ഇടപ്പാട്ട് വീട്ടിൽ ഇ.എസ്. സുരേഷ് (63)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടങ്ങി.

2024 ഏപ്രിൽ 10- ന് വൈകീട്ടോടെ നഗരംച്ചാലിൽ വെച്ചാണ് സംഭവം. ബത്തേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ജീപ്പിന് മുന്നിൽ കാർ നിർത്തിയത് മാറ്റുവാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സുരേഷടക്കമുള്ള എട്ടോളം പേർ സംഘം ചേർന്ന് യുവാക്കളെ മർദിക്കുകയും സുരേഷ് യുവാക്കളിലൊരാളെ സ്റ്റീൽ പാത്രം വച്ച് തലക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ.വി. ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, മുരളീദാസ് എന്നിവരടങ്ങുന്ന സംഘമാണ് സുരേഷിനെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *