May 17, 2026

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണൽ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും

0
Img 20240418 161626
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 18 ന് വൈകിട്ട് ആറിന് സഭയുടെ നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

ജോ തോമസ് ബാംഗളൂർ, സജോ തോണിക്കുഴി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. പ്രസിദ്ധ ഗായകൻ ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനത്തിന് നേതൃത്വം നൽകും. പാസ്‌റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം ,യുവജന – സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും.

ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും വിശ്വാസികൾ സംബന്ധിക്കും. വിപുലമായ സമ്മേളനത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയാ കോഡിനേറ്റർ പാസ്റ്റർ കെ.ജെ. ജോബ് (K. J.JOB ) അറിയിച്ചു.

ഫോൺ: 94475 45387, 815708 9397

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *